ADVERTISEMENT
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പുന്നപ്രയിലെ വേലിക്കകത്തെ ജന്മഗൃഹത്തിൽനിന്ന് യാത്രയായി. ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തി. സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഇവിടെവച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കും.
ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലേക്ക് എത്തിയത്. പതിനായിരങ്ങളുടെ വിപ്ലവാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയാണ് വിഎസിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് പുന്നപ്രയിലെത്തിയത്.
അതേസമയം സമയക്കുറവ് മൂലം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം അരമണിക്കൂറായി ചുരുക്കിയിരുന്നു. ശേഷം ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം.
Tags : VSAchuthanandan