ADVERTISEMENT
ആലപ്പുഴ: പതിനായിരങ്ങളുടെ വിപ്ലവാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴ പുന്നപ്ര വേലിയ്ക്കകത്തെ വീട്ടിലേക്കെത്തി. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത 22 മണിക്കൂര്‍ എടുത്താണ് പുന്നപ്രയിലെത്തിയത്.
ചൊവ്വാഴ്ച രണ്ടിന് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് അഭൂതപൂര്‍വമായ ആൾക്കൂട്ടമാണ് വിഎസിന് യാത്രയയപ്പ് നൽകാൻ വഴിയിലുടനീളം കാത്തുനിന്നത്.
വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. സമയക്കുറവ് മൂലം ഇവിടുത്തെ പൊതുദർശനം അരമണിക്കൂറായി ചുരുക്കിയിരുന്നു. ശേഷം ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം.
Tags : VSAchuthanandan