ADVERTISEMENT
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. തുടർച്ചയായ ഡയാലിസിസ് ഇന്നു തുടങ്ങും. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യംകൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഇന്നലെ വിഎസിനെ സന്ദർശിച്ച സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണു മെഡിക്കൽ ബോർഡ് നിർദേശം. ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
Tags : V.S. ACHUTHANDAN