ADVERTISEMENT
കൊച്ചി: നടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹൻലാലിന്റെ സിനിമാ പ്രവേശം. ആശീർവാദ് സിനിമാസ് നിർമിക്കുന്ന 37-ാമത്തെ സിനിമയാണിത്.
മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ പോസ്റ്റർ അവതരിപ്പിച്ചു. “പ്രിയപ്പെട്ട മായക്കുട്ടിക്ക് (വിസ്മയ) എല്ലാ പ്രാർഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു’’ എന്ന കുറിപ്പോടെയാണ് ആന്റണി പെരുമ്പാവൂർ പോസ്റ്റർ ഷെയർ ചെയ്തത്. തനിക്കൊപ്പമുള്ള വിസ്മയയുടെ ബാല്യത്തിലുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമയിലും എഴുത്തിലും അഭിരുചി അറിയിച്ചിട്ടുള്ള വിസ്മയ, ‘ഗ്രഹണം’ എന്ന ഹ്രസ്വചിത്രത്തിൽ സംവിധാന സഹായിയായിരുന്നു.
Tags : vismaya mohanlal thudakam