x
ad
Mon, 7 July 2025
ad

ADVERTISEMENT

ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്, സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് നി​ർ​ദ്ദേ​ശം


Published: July 6, 2025 11:15 PM IST | Updated: July 6, 2025 11:15 PM IST

 

തി​രു​വ​ന​ന്ത​പു​രം : കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ഫേ​സ്ബു​ക്കി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ തീ​രു​മാ​നം.

മൂ​ന്ന് ദി​വ​സ​ത്തി​ന​കം ബ​ന്ധ​പ്പെ​ട്ട ഘ​ട​ക​ങ്ങ​ൾ ന​ട​പ​ടി​യെ​ടു​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​ര​വി​പേ​രൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ൻ. രാ​ജീ​വ്, ഇ​ല​ന്തൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ജോ​ൺ​സ​ൺ എ​ന്നി​വ​രാ​ണ് വീ​ണാ ജോ​ർ​ജി​നെ പ​രി​ഹ​സി​ച്ചും വി​മ​ർ​ശി​ച്ചും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട​ത്.

ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് യോ​ഗം ചേ​രും. ഇ​ന്ന​ത്തെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സി​പി​എം റാ​ലി​യും വി​ശ​ദീ​ക​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ക്കും.

Tags :

Recent News

Up