ADVERTISEMENT
കോട്ടയം: കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് മരിച്ചതില്‍ എല്ലാവര്ക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വൈദ്യുതി, വിദ്യാഭ്യാസ വകുപ്പുകള്‍ക്കും സ്കൂള്‍ മാനേജ്മെന്റിനും മരണത്തില്‍ ഉത്തരവാദിത്തം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂളില്‍ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിരുന്നെങ്കില്‍ ഇത്തരത്തില്‍ അപകടം ഉണ്ടാകില്ലായിരുന്നു.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിംഗ് നടത്തുകയാണ് വേണ്ടത്. വയനാട്ടിലെ സ്കൂളില്‍ പെണ്‍കുട്ടി പാമ്പു കടിയേറ്റ് മരിച്ചപ്പോള്‍ ഓഡിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണ്.
ആശുപത്രിയിലും ഇത്തരം ഓഡിറ്റിംഗ് വേണമെന്നും ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തില്‍ കുറ്റം കുട്ടിയുടെമേല്‍ ചാരാനാണ് അധികൃതരും സര്‍ക്കാരും ശ്രമിക്കുന്നത്. കുട്ടിയാണ് കുറ്റവാളി എന്ന മട്ടില്‍ സംസാരിച്ച മന്ത്രി മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.