x
ad
Sat, 5 July 2025
ad

ADVERTISEMENT

ആ​രോ​ഗ്യ​മ​ന്ത്രി വ​ന്ന് ഉ​രു​ട്ടി​യി​ട്ട​താ​ണോ; വി​മാ​നാ​പ​ക​ടം ഉ​ണ്ടാ​യാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണോ​യെ​ന്ന് മ​ന്ത്രി വാ​സ​വ​ന്‍


Published: July 5, 2025 03:44 PM IST | Updated: July 5, 2025 03:44 PM IST

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച് മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ക​ര്‍​ന്ന കെ​ട്ടി​ടം മ​ന്ത്രി ഉ​രു​ട്ടി​യി​ട്ട​താ​ണോ​യെ​ന്ന് വാ​സ​വ​ന്‍ ചോ​ദി​ച്ചു.

അ​പ​ക​ട​മു​ണ്ടാ​യ​തി​ന്‍റെ പേ​രി​ല്‍ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് വാ​ദ​മെ​ങ്കി​ല്‍ വി​മാ​ന അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണോ. ക​ര്‍​ണാ​ട​ക​യി​ല്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം ഒ​രു​ക്കി​യ ച​ട​ങ്ങി​ല്‍ 11 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​ട​മാ​യ​ത്. എ​ന്നി​ട്ട് ഏ​തെ​ങ്കി​ലും മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നോ​യെ​ന്നും വാ​സ​വ​ന്‍ ചോ​ദി​ച്ചു.

വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​യാ​ല്‍ ഉ​ട​നെ ഗ​താ​ഗ​ത​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണോ. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഉ​ണ്ടാ​യ സം​ഭ​വം നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് അ​ന്ന് ത​ന്നെ സൂ​ചി​പ്പി​ച്ച​താ​ണ്. അ​തി​ന് പ​രി​ഹാ​രം കാ​ണു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : V N Vasavan

Recent News

Up