x
ad
Sat, 5 July 2025
ad

ADVERTISEMENT

ബി​ന്ദു​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി സ​ര്‍​ക്കാ​ര്‍; ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് സ​തീ​ശ​ന്‍


Published: July 5, 2025 02:37 PM IST | Updated: July 5, 2025 02:37 PM IST

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​പ​ക​ട​ത്തി​ല്‍ സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി സ​ര്‍​ക്കാ​രെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​ന് പ​ക​രം ര​ണ്ട് മ​ന്ത്രി​മാ​രാ​ണ് അ​വി​ടെ വ​ന്ന് പ്ര​സം​ഗി​ച്ച​തെ​ന്ന് സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

അ​ത് അ​ട​ച്ചി​ട്ട കെ​ട്ടി​ട​മാ​ണെ​ന്ന് മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞ​താ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കാ​തെ പോ​യ​തി​ന് കാ​ര​ണം. പി​ന്നീ​ട് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ വ​ന്ന് ബ​ഹ​ളം വ​ച്ച​തി​ന് ശേ​ഷ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

സ​ര്‍​ക്കാ​ര്‍ ത​ക്ക​സ​മ​യ​ത്ത് ഇ​ട​പെ​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ആ​രോ​ഗ്യ​മേ​ഖ​ല ആ​കെ സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്നി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ അ​ട​ക്ക​മു​ള്ളി​ട​ത്ത് ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ല. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​ഴി​മ​തി​ക​ള്‍ ത​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രുമെന്നും സതീശൻ പറഞ്ഞു.

Tags : V D Satheesan medical college accident

Recent News

Up