ADVERTISEMENT
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് തിരുവനന്തപുരത്തെത്തും. ഇന്ന് രാത്രി പത്തോടെയാണ് അമിത്ഷാ തിരുവനന്തപുരത്തെത്തുക.
ശനിയാഴ്ച രണ്ട് പരിപാടികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്തും പൊതുപരിപാടിയുണ്ട്.
തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച വൈകുന്നേരം കണ്ണരിലേക്ക് പോകും. കണ്ണൂരില്‍ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം രാത്രിയോടെ ഡൽഹിയിലേയ്ക്ക് പോകും.
Tags :