x
ad
Wed, 16 July 2025
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ


Published: July 16, 2025 01:32 AM IST | Updated: July 16, 2025 01:32 AM IST

തി​രു​വ​ന​ന്ത​പു​രം: ട്രെയിനിൽ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ബീ​മാ​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ സു​ല്‍​ഫി​ക്ക​ര്‍ (64), നൗ​ഷാ​ദ് (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​രു​വ​രും ട്രെ​യി​നി​ൽ നി​ന്നി​റ​ങ്ങി​യ ശേ​ഷം ബ​സി​ൽ ക​യ​റി പ​ള്ളി​ച്ച​ലി​ല്‍ വ​ന്നി​റ​ങ്ങി ഇ​ട​പാ​ടു​കാ​രെ കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് സം​ഘം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഒ​ഡീ​ഷ​യി​ൽ നി​ന്നാ​ണ് ക‌​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് വി​പ​ണി​യി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags :

Recent News

Up