ADVERTISEMENT
കണ്ണൂർ: ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് കെ.കെ.കൃഷ്ണൻ അന്തരിച്ചു. ശ്വാസ തടസത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആശുപത്രി മോർച്ചറിക്ക് മുന്നിൽ കണ്ണൂരിലെ സിപിഎം നേതാക്കൾ കെ.കെ.കൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ചു. പി.ജ.യരാജൻ, കെ.കെ. രാഗേഷ്, ടി.വി.രാജേഷ് തുടങ്ങിയ നേതാക്കളാണ് ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചത്.
ടി.പി വധക്കേസിലെ പത്താം പ്രതിയായിരുന്നു കെ.കെ.കൃഷ്ണൻ. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗവും വടകര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു.
ടി.പിക്കേസിൽ വിചാരണ കോടതി വെറുതെവിട്ട ഇദ്ദേഹത്തെ ഹൈക്കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
Tags :