ADVERTISEMENT
കൊച്ചി: നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശിനി ഗ്രീഷ്മ (29), പത്തനംതിട്ട കോന്നി സ്വദേശി അനു ജോര്‍ജ് (25), നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പി.എം. അബിന്‍ മാത്യു (32) എന്നിവരെ കളമശേരി പോലീസ് ആണ് പിടികൂടിയത്.
ഇടപ്പള്ളി സ്വദേശിയായ യുവാവുമായി മുമ്പ് സൗഹൃദത്തിലായിരുന്ന ഗ്രീഷ്മ, യുവാവിന്റെ നഗ്ന ഫോട്ടോകള്‍ കാണിച്ചു ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ സ്ത്രീ പീഡനക്കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞു നിരന്തരം ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags :