ADVERTISEMENT
തിരുവനന്തപുരം: കോർപറേഷനിൽ അനധികൃതമായി നിയമനങ്ങൾ നടത്തിയെന്ന് ആരോപിച്ച് കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം. മേയറുടെ ഡയസിൽ കയറിയ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
കോർപറേഷൻ ആരോഗ്യവിഭാഗത്തിൽ ശുചീകരണത്തൊഴിലാളികളെ നിയമിക്കാനുള്ള പട്ടികയിൽ സിപിഎമ്മിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. പട്ടികയിൽ കൗൺസിലറുടെ ബന്ധു ഉൾപ്പടെയുള്ളവരുണ്ടെന്ന് ബിജെപി ആരോപിച്ചു.
രാവിലെ സെക്രട്ടറിയുടെ ഓഫീസിലേക്ക് സമരക്കാർ തള്ളിക്കയറി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് ഉച്ചയ്ക്ക് ചേർന്ന കൗൺസിൽ യോഗത്തിലും പ്രതിഷേധമുണ്ടായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
Tags :