ADVERTISEMENT
പാലക്കാട്: സ്കൂളുകളിൽ സർക്കാർ നിർദേശിച്ച സൂംബ ഡാൻസിനെതിരേ അപകീർത്തികരമായ പ്രചാരണം നടത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. എടത്തനാട്ടുകര ടിഎഎം യുപി സ്കൂൾ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.കെ. അഷ്റഫിനെതിരേയാണ് നടപടിയെടുത്തത്. സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തികരമായ പരാമർശം അഷ്റഫ് സോഷ്യൽ മീഡിയയിലൂടെ നടത്തിയെന്നും ഇദ്ദേഹത്തിനെ തിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ മാനേജർക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം. സലീനബീവി കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് സ്കൂൾ മാനേജർ അധ്യാപകനെ സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.
Tags : Zumba dance kerala Teacher suspended