x
ad
Wed, 2 July 2025
ad

ADVERTISEMENT

നി​കു​തി സ​മാ​ഹ​ര​ണം: കേ​ര​ള​ത്തി​നു നേ​ട്ടം

Emmanuel Jose
Published: July 1, 2025 06:01 PM IST | Updated: July 1, 2025 06:01 PM IST

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
കൊ​​​ച്ചി: നി​​​കു​​​തി സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടാ​​​ക്സ് ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല​​​യ്ക്കു നേ​​​ട്ടം. മു​​​ന്‍ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ന​​ട​​പ്പു ​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ആ​​​ദ്യ ര​​​ണ്ടു മാ​​​സ​​​ത്തി​​​ലെ ജി​​​എ​​​സ്ടി സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​ല്‍ 18 ശ​​​ത​​​മാ​​​ന​​​വും സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സ് വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ 14 ശ​​​ത​​​മാ​​​ന​​​വു​​​മാ​​ണു വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യ​​​ത്. ജി​​​എ​​​സ്ടി നി​​​ര്‍​വ​​​ഹ​​​ണ​​​ത്തി​​​ലെ മി​​​ക​​​വി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​രം സോ​​​ണി​​​നെ സെ​​​ന്‍​ട്ര​​​ല്‍ ബോ​​​ര്‍​ഡ് ഓ​​​ഫ് ഇ​​​ന്‍​ഡ​​​യ​​​റ​​​ക്ട് ടാ​​​ക്‌​​​സ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് (സി​​​ബി ഐ​​​സി) മി​​​ക​​​ച്ച സി​​​ജി​​​എ​​​സ്ടി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യും സെ​​​ന്‍​ട്ര​​​ല്‍ ടാ​​​ക്‌​​​സ്, സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​സ്.​​​കെ. റ​​​ഹ‌്മാ​​​ന്‍ കൊ​​​ച്ചി​​​യി​​​ൽ പ​​​റ​​​ഞ്ഞു.
ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ആ​​​ദ്യ ര​​​ണ്ടു മാ​​​സ​​​ത്തെ ജി​​​എ​​​സ്ടി സ​​​മാ​​​ഹ​​​ര​​​ണം 3,238 കോ​​​ടി​​​യും സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സ് വ​​​രു​​​മാ​​​നം 4,433 കോ​​​ടി​​​യു​​​മാ​​​ണ്. ന​​ട​​പ്പു ​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​ത്തി​​ലെ ആ​​​ദ്യ ര​​​ണ്ടു മാ​​​സ​​​ത്തെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ജി​​​എ​​​സ്ടി 3,826 കോ​​​ടി​​​യും സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സ് വ​​​രു​​​മാ​​​നം 5,056 കോ​​​ടി​​​യു​​​മാ​​​യി ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്. 2024-25 സാ​​​ന്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ ആ​​​കെ ജി​​​എ​​​സ്ടി സ​​​മാ​​​ഹ​​​ര​​​ണം 18,371 കോ​​​ടി​​​യും സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സ് വ​​​രു​​​മാ​​​നം 26,824 കോ​​​ടി​​​യു​​​മാ​​​യി​​​രു​​​ന്നു.
ജി​​​എ​​​സ്ടി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നാ​​​യി ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ 55 ശ​​​ത​​​മാ​​​ന​​​ത്തി​​​ലും ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തി​​​നാ​​​ണ് സി​​​ബി​​ഐ​​​സി​​​യു​​​ടെ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്. ജി​​​എ​​​സ്ടി അ​​​പ്പീ​​​ലു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ 83 ശ​​​ത​​​മാ​​​നം പ​​​രി​​​ഹ​​​രി​​​ച്ചു. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ലു​​​ള്ള ന​​​ട​​​പ​​​ടി ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ല്‍ 17 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

Tags : Tax collection kerala

Recent News