x
ad
Sun, 29 June 2025
ad

ADVERTISEMENT

ത​ത്കാ​ൽ ബു​ക്കിം​ഗ്: റെ​യി​ൽ​വേ കൂ​ടു​ത​ൽ ഐ​ഡി​ക​ൾ അ​നു​വ​ദി​ച്ചേ​ക്കും


PUBLISHED: June 29, 2025 09:45 PM IST | UPDATED: June 29, 2025 09:45 PM IST

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ


കൊ​ല്ലം: ത​ത്ക്കാ​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​ന് ആ​ധാ​റി​നു പു​റ​മേ കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കു​മെ​ന്ന് സൂ​ച​ന. ഡി​ജി​ലോ​ക്ക​റി​ൽ അ​പ് ലോ​ഡ് ചെ​യ്ത് സേ​വ് ചെ​യ്യു​ന്ന പാ​ൻ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് തു​ട​ങ്ങി​യ രേ​ഖ​ക​ൾ കൂ​ടി യാ​ത്ര​ക്കാ​രു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​വ​രം.


നാ​ളെ മു​ത​ലാ​ണ് ത​ത്ക്കാ​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് ഐ​ആ​ർ​സി​റ്റി​സി അ​ക്കൗ​ണ്ടു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ് ഐ​ഡി​ക​ൾ കൂ​ടി ത​ത്ക്കാ​ൽ ബു​ക്കിം​ഗി​ന് അ​നു​മ​തി ന​ൽ​കി​യു​ള്ള റെ​യി​ൽ​വേ​യു​ടെ പു​തി​യ അ​പ്ഡേ​റ്റ് ഇ​ന്ന് പു​റ​ത്തി​റ​ങ്ങും എ​ന്നാ​ണ് ക​രു​തു​ന്ന​ത്.


പു​തി​യ വ്യ​വ​സ്ഥ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നി​രു​ന്നു. യോ​ഗ​ത്തി​ലാ​ണ് മ​റ്റ് ഐ​ഡി​ക​ൾ കൂ​ടി അ​നു​വ​ദി​ക്കു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്ത​ത്.


ഐ​ആ​ർ​സി​റ്റി​സി വെ​ബ്സൈ​റ്റി​ലൂ​ടെ​യും ആ​പ്പി​ലൂ​ടെ​യും പ്ര​തി​ദി​നം ഏ​ക​ദേ​ശം 2.2 ല​ക്ഷം പേ​ർ ത​ത്ക്കാ​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​താ​യാ​ണ് റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.

Tags : tatkal ticket booking IRTC

Recent News