ADVERTISEMENT
തിരുവനന്തപുരം: ഭാരതാംബ വിവാദത്തെ തുടർന്ന് കേരള സർവകലാശാലയിൽ ആരംഭിച്ച വിസി രജിസ്ട്രാർ പോര് രൂക്ഷമായി തുടരുന്നു. രജിസ്ട്രാർ കെ.എസ്.അനിൽ കുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ തടഞ്ഞതാണ് പോര് പുതിയ തലത്തിലേക്കെത്തിച്ചത്.
സസ്പെൻഷനിലുള്ള രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ലെന്നും വാഹനത്തിന്റെ താക്കോൽ തിരികെ വാങ്ങണമെന്നും സർവകലാശാല സെക്യൂരിറ്റി ഓഫീസർക്ക് വൈസ് ചാൻസലർ നിർദേശം നല്കി. എന്നാൽ ഇതിനെതിരെ സിൻഡിക്കറ്റ് അംഗങ്ങൾ രംഗത്തെത്തി.
സർവകലാശാലയിലെ ഏതൊരു വസ്തുവിന്റെയും നിയന്ത്രണാധികാരം സിൻഡിക്കറ്റിനാണെന്ന് ചട്ടങ്ങൾ നിരത്തി ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ വ്യക്തമാക്കി. ഇന്ന് ഔദ്യോഗിക വാഹനത്തിൽ തന്നെ അനിൽ കുമാർ സർവകലാശാലയിൽ എത്തിയേക്കുമെന്ന് സൂചനയുണ്ട്.
Tags :