ADVERTISEMENT
പാലക്കാട്: സ്കൂളുകളില്‍ നടപ്പാക്കുന്ന സൂംബക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറിയുമായ ടി.കെ.അഷ്റഫിനെ സസ്പെന്‍ഡ് ചെയ്തു.
വിദ്യഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം പോസ്റ്റിട്ടതിന് അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ മാനേജ്മെന്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് അച്ചടക്ക നടപടിയെന്ന് മാനേജ്മെന്റ് അറിയിച്ചു.
ടി.കെ.അഷ്റഫിനെ സസ്പെന്‍ഡ് ചെയ്തെന്ന് കാണിച്ച് സ്കൂള്‍ മാനേജ്മെന്റ് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കത്ത് നല്കി. സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം ടി.കെ.അഷ്റഫ് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.
പൊതു വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ ടി.കെ.അഷ്റഫ് വിമര്‍ശിച്ച് പോസ്റ്റിട്ടതിന് പിന്നാലെ സൂംബ പരിശീലനം വിവാദമായിരുന്നു.
Tags :