ADVERTISEMENT
കൊച്ചി: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിൽ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി നിർദേശിച്ചു. മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മകളുടെ മരണത്തിനു പിന്നില്‍ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. പിന്നീട് പോലീസ് പ്രതിക്കെതിരെ പീഡനക്കുറ്റം ചുമത്തി. കേസില്‍ അറസ്റ്റിലായ സുകാന്ത് 44 ദിവസമായി ജയിലില്‍ കഴിയുകയാണ്.
Tags :