x
ad
Thu, 10 July 2025
ad

ADVERTISEMENT

  പ​ണി​മു​ട​ക്ക്: അ​ധ്യാ​പ​ക​രെ അ​ക​ത്താ​ക്കി സ്കൂ​ൾ ഗേ​റ്റ് പൂ​ട്ടി സ​മ​ര​ക്കാ​ർ


Published: July 9, 2025 10:31 PM IST | Updated: July 9, 2025 10:31 PM IST

 

തി​രു​വ​ന​ന്ത​പു​രം: പ​ണി​മു​ട​ക്ക് ദി​വ​സം ജോ​ലി​ക്കെ​ത്തി​യ അ​ധ്യാ​പ​ക​രെ അ​ക​ത്താ​ക്കി സ്കൂ​ളി​ന്‍റെ ഗേ​റ്റ് പു​റ​ത്തു​നി​ന്ന് പൂ​ട്ടി സ​മ​രാ​നു​കൂ​ലി​ക​ൾ. അ​രു​വി​ക്ക​ര എ​ല്‍​പി സ്‌​കൂ​ളി​ല്‍ ജോ​ലി​ക്കെ​ത്തി​യ അ​ഞ്ച് അ​ധ്യാ​പ​ക​രെ​യാ​ണ് സ്‌​കൂ​ൾ മ​തി​ൽ​ക്കെ​ട്ടി​ന് ഉ​ള്ളി​ലാ​ക്കി ഗേ​റ്റ് പൂ​ട്ടി​യ​ത്.

ജോ​ലി​സ​മ​യം ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നു​ന​ൽ​കാ​തി​രു​ന്ന​തോ​ടെ പോ​ലീ​സ് എ​ത്തി പൂ​ട്ടു​ത​ക​ർ​ത്ത് അ​ധ്യാ​പ​ക​രെ പു​റ​ത്തി​റ​ക്കി.

പ​ണി​മു​ട​ക്ക് ദി​ന​ത്തി​ൽ അ​ധ്യാ​പ​ക​ർ ജോ​ലി​ക്കെ​ത്തി​യ​തി​ൽ പ്ര​കോ​പി​ത​രാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഗേ​റ്റ് പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ​ത്. താ​ക്കോ​ലു​മാ​യി സ​മ​ര​ക്കാ​ർ പോ​കു​ക​യും ചെ​യ്തു. ഡ്യൂ​ട്ടി​സ​മ​യം ക​ഴി​ഞ്ഞ് ഗേ​റ്റ് തു​റ​ക്കാം എ​ന്നാ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ നി​ല​പാ​ട്.

എ​ന്നാ​ൽ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഗേ​റ്റ് തു​റ​ന്നു​ന​ൽ​കി​യി​ല്ല. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പൂ​ട്ട് ത​ല്ലി ത​ക​ർ​ത്ത് അ​ധ്യാ​പ​ക​രെ പു​റ​ത്തി​റ​ക്കി​യ​ത്.

Tags :

Recent News

Up