x
ad
Sun, 29 June 2025
ad

ADVERTISEMENT

എം​എ​സ്‌​സി എ​ല്‍​സ-3 അ​പ​ക​ടം: നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ല്‍ നീ​ക്കം ചെ​യ്ത​ത് 14 മെ​ട്രി​ക്ക് ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍


PUBLISHED: June 29, 2025 03:41 PM IST | UPDATED: June 29, 2025 03:41 PM IST

കൊ​ച്ചി: കേ​ര​ള തീ​ര​ത്തി​നു സ​മീ​പം എം​എ​സി എ​ല്‍​സ-3 ച​ര​ക്കു​ക​പ്പ​ൽ മു​ങ്ങി ക​ണ്ടെ​യ്ന​റു​ക​ൾ ക​ട​ലി​ൽ വീ​ണ​തി​നു പി​ന്നാ​ലെ തീ​ര​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ്ലാ​സ്റ്റി​ക് അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ അ​ടി​യു​ന്ന​ത് ആ​ശ​ങ്ക​യെ​ന്ന് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഷി​പ്പിം​ഗ്.

വെ​ളി, പെ​രു​മ​തു​റ തീ​ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​ത്. നാ​ലു ദി​വ​സം​കൊ​ണ്ട് 14 മെ​ട്രി​ക്ക് ട​ണ്ണോ​ളം വ​രു​ന്ന 790 പ്ലാ​സ്റ്റി​ക് പെ​ല്ല​റ്റു​ക​ളാ​ണ് നീ​ക്കം ചെ​യ്ത​ത്. 59.6 മെ​ട്രി​ക് ട​ണ്‍ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ചേ​ര്‍​ന്ന് ഇ​തു​വ​രെ നീ​ക്കം ചെ​യ്ത​തെ​ന്നും ഡി​ജി ഷി​പ്പിം​ഗ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ മേ​യ് 25നു ​മു​ങ്ങി​യ ക​പ്പ​ലി​ലെ എ​ണ്ണ നീ​ക്കം ചെ​യ്യു​ന്ന​തി​ല്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ഓ​ഗ​സ്റ്റ് വ​രെ സ​മ​യം വേ​ണ​മെ​ന്ന് എം​എ​സ്‍​സി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്.

Tags : Shipwreck Kochi

Recent News