ADVERTISEMENT
കൊച്ചി: ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച "വാന്‍ഹായ് 503' കപ്പലില്‍നിന്നും കഴിഞ്ഞ ദിവസം ദൗത്യസംഘം വീണ്ടെടുത്ത വോയേജ് ഡാറ്റാ റെക്കോഡര്‍ (വിഡിആര്‍) ഇന്ന് കൊച്ചിയിലെത്തിക്കും. കപ്പലിന്റെ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഇത് പരിശോധിക്കും.
വിഡിആറില്‍ നിന്നുള്ള വിവരങ്ങള്‍ കപ്പല്‍ അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ നിഗമനം. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും.
ഇന്ധന നീക്കത്തിനായി കര്‍മപദ്ധതി
അതേസമയം, കപ്പലില്‍നിന്ന് ഇന്ധന നീക്കത്തിനുള്ള കമര്പദ്ധതി തയാറാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പംഗ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലില്‍നിന്ന് ഇന്ധന ചോര്ച്ചയുണ്ടായാലുള്ള മലിനീകരണ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് നടപടി.
കപ്പല്‍ 48 മണിക്കൂറിനകം 100 നോട്ടിക്കല്‍ മൈല്‍ അകലേയ്ക്ക് മാറ്റാനുള്ള നീക്കം നടത്തി വരികയാണ്. അതിനിടെ കപ്പലില്‍ നിന്നും ഇപ്പോഴും പുക ഉയരുകയാണ്. കപ്പലിനെ ഇന്ത്യന്തീരത്തിന് 200 നോട്ടിക്കല്‍ മൈല്‍ അകലേക്കു നീക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ കപ്പലിനെ വലിച്ചുകൊണ്ടുപോകുന്നത് ഓഫ്ഷോര്‍ വാരിയര്‍ കപ്പലാണ്.
Tags : Ship Fire