x
ad
Wed, 25 June 2025
ad

ADVERTISEMENT

"ഭാ​ര​താം​ബ​യും കാ​വി കോ​ണ​ക​വും ഹെ​ഡ്ഗേ​വാ​റും ശാ​ഖ​യി​ൽ മ​തി'; ഗ​വ​ർ​ണ​ർ​ക്കെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച് എ​സ്എ​ഫ്ഐ


PUBLISHED: June 25, 2025 07:26 PM IST | UPDATED: June 25, 2025 07:26 PM IST

തി​രു​വ​ന്ത​പു​രം: ഭാ​ര​താം​ബ വി​വാ​ദ​ത്തി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക​ര്‍​ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് എ​സ്എ​ഫ്ഐ. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ എ​സ്എ​ഫ്ഐ ബാ​ന​ർ ഉ​യ​ർ​ത്തി.

"മി​സ്റ്റ​ർ ഗ​വ​ർ​ണ​ർ ഭാ​ര​താം​ബ​യും കാ​വി കോ​ണ​ക​വും ഹെ​ഡ്ഗേ​വാ​റും ശാ​ഖ​യി​ൽ മ​തി, ഇ​ന്ത്യ ഒ​രു മ​തേ​ത​ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്കാ​ണ്' എ​ന്നെ​ഴു​തി​യ ബാ​ന​റാ​ണ് കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​നു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി പ്ര​വേ​ശ​നം നേ‌​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​സ്എ​ഫ്ഐ ബാ​ന​ർ സ്ഥാ​പി​ച്ച​ത്.

അ​തി​നി‌​ടെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു‌​ടെ ചി​ത്രം​വ​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി എ​സ്എ​ഫ്ഐ​യും കെ​എ​സ്‌​യു​വും രം​ഗ​ത്തെ​ത്തി. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ അ​മ്പ​ത് ആ​ണ്ടു​ക​ൾ എ​ന്ന പേ​രി​ൽ ശ്രീ ​പ​ദ്മ​നാ​ഭ സേ​വാ​സ​മി​തി​യു‌​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന​റ്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ലാ​ണ് ചി​ത്രം സ്ഥാ​പി​ച്ച​ത്.

Tags :

Recent News