ADVERTISEMENT
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി എസ്എഫ്ഐ. ഗവർണറെ അപമാനിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ അന്വേഷണ വിധേയമായി രജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെ സസ്പെൻഡു ചെയ്തത്.
പ്രതിഷേധത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി രാജ്ഭവനിലക്ക് മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു. അതേസമയം രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി തള്ളിക്കളയുകയാണെന്ന് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ പറഞ്ഞു. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വിസിക്ക് അധികാരമില്ല.
കേരള സർവകലാശാല രജിസ്ട്രാറായി അനിൽകുമാർ നാളെയും ഓഫീസിൽ എത്തും. വിസിയുടെ നടപടിസർവകലാശാല ചവറ്റുകൊട്ടയിൽ ഇടുമെന്നും അച്ചടക്ക നടപടി സ്വീകരിക്കാൻ വിസിക്ക് അധികാരമില്ലെന്നും ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ വ്യക്തമാക്കി.
Tags :