ADVERTISEMENT
കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തിയെന്ന് പോലീസ് കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽവച്ചാണ് സുരക്ഷാവീഴ്ച്ചയുണ്ടായത്.
കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. ഇയാൾക്ക് സുരക്ഷാ ഹൗസിന്റെ ചുമതലയാണുണ്ടായിരുന്നത്. സംശയം തോന്നിയ മറ്റ് ഉദ്യോഗസ്ഥർ ഉടൻ രക്തപരിശോധന നടത്തുകയായിരുന്നു.
പരിശോധനയിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചതായി തെളിഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും നടപടി ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
Tags :