ADVERTISEMENT
കൊച്ചി: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്കൗട്ട് മാസ്റ്റർമാർക്ക് നൽകുന്ന ഉയർന്ന ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജ് അവാർഡിന് മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് മാസ്റ്റർ സനിൽ പി. തോമസ് അർഹനായി.
തിരുവനന്തപുരം പാലോടുള്ള സ്റ്റേറ്റ് ട്രെയിനിംഗ് സെന്ററിൽ ഹിമാലയ വുഡ് ബാഡ്ജ് ട്രെയ്നിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. ആലുവ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ചാണ് സനിൽ കോഴ്സിൽ പങ്കെടുത്തത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 38 സ്കൗട്ട് മാസ്റ്റർമാർ കോഴ്സിൽ പങ്കെടുത്തു.