ADVERTISEMENT
തിരുവനന്തപുരം: രാജ്യത്തിന്റെ ആധാര ശിലയായ ഭരണഘടനയെയും അത് വിഭാവനം ചെയ്യുന്ന മൂല്യങ്ങളെയും വെല്ലുവിളിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ വിഭാവനം ചെയ്യുന്നത് രാഷ്ട്രത്തിന്റെ മൂല്യങ്ങളെയാണ്. ഹിന്ദു രാഷ്ട്രം എന്ന സങ്കൽപവുമായി നടക്കുന്ന ആർഎസ്എസിന് അതിന്റെ ആഴം മനസിലാവില്ല. എല്ലാവർക്കും തുല്യത നൽകാത്ത, ജാതിയുടെയും മതത്തിന്റെയും തട്ടുകളാൽ വിഭജിതമായ ജനതയെയാണ് ആർഎസ്എസ് കാംക്ഷിക്കുന്നത് എന്നതുകൊണ്ടാണ് സോഷ്യലിസം മതേതരത്വം എന്നിവ ഒഴിവാക്കാൻ അവർ ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Tags :