ADVERTISEMENT
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ജില്ലകളിലെ മലയോര മേഖലകളിൽ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കനത്ത മഴ രണ്ട് ദിവസംകൂടി തുടരുമെന്നാണ് സൂചന.
അതേസമയം, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
Tags :