ADVERTISEMENT
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ പാറമടയിൽ പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. വീണ്ടും പറ ഇടിഞ്ഞു വീണതിനെ തുടർന്നാണ് ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.
രക്ഷാപ്രവർത്തനം ചൊവ്വാഴ്ച രാവിലെ ഏഴിന് പുനരാരംഭിക്കും. ഹിറ്റാച്ചിക്കു മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടു പേരെയാണ് കാണാതായത്. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
ഒഡീഷ, ബീഹാർ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല.
Tags :