x
ad
Sun, 6 July 2025
ad

ADVERTISEMENT

സ്വ​കാ​ര്യ​ബ​സ് സ​മ​രം 22 മു​ത​ൽ; എ​ട്ടി​നു സൂ​ച​നാ​പ​ണി​മു​ട​ക്ക്


Published: July 5, 2025 11:21 PM IST | Updated: July 5, 2025 11:21 PM IST

തൃ​​​​ശൂ​​​​ർ/​​​​പാ​​​​ല​​​​ക്കാ​​​​ട്: ഗ​​​​താ​​​​ഗ​​​​ത​​​​വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ശാ​​​​സ്ത്രീ​​​​യ ​​ഗ​​​​താ​​​​ഗ​​​​ത​​​​ന​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് 22 മു​​​​ത​​​​ൽ അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്കു സം​​​​സ്ഥാ​​​​ന​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ സ്വ​​​​കാ​​​​ര്യ​​​​ബ​​​​സു​​​​ക​​​​ളും സ​​​​ർ​​​​വീ​​​​സ് നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി ബ​​​​സു​​​​ട​​​​മാ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ബ​​​​സു​​​​ട​​​​മ​​​​സ്ഥ സം​​​​യു​​​​ക്ത​​​​സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​എ​​​​സ്. പ്രേം​​​​കു​​​​മാ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.


മു​​​​ന്നോ​​​​ടി​​​​യാ​​​​യി എ​​​​ട്ടി​​​​നു സൂ​​​​ച​​​​നാ​​​​പ​​​​ണി​​​​മു​​​​ട​​​​ക്ക് ന​​​​ട​​​​ത്തും. അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ട​​​​ക്ക​​​​മു​​​​ള്ള മു​​​​ഴു​​​​വ​​​​ൻ മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്കും നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടും വി​​​​വി​​​​ധ സ​​​​മ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​ട്ടും യാ​​​​തൊ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും ഉ​​​​ണ്ടാ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല സ​​​​മ​​​​ര​​​​ത്തി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.


മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തു​​​​മി​​​​ല്ലാ​​​​ത്ത കാ​​​​ട​​​​ൻ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ളാ​​​​ണു സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. 14 വ​​​​ർ​​​​ഷം​​​​മു​​​​ൻ​​​​പാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ യാ​​​​ത്രാ​​​​നി​​​​ര​​​​ക്ക് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത്. പ​​​​തി​​​​ന​​​​ഞ്ചു വ​​​​ർ​​​​ഷം​​​​മു​​​​ന്പ് സം​​​​സ്ഥാ​​​​ന​​​​ത്ത് 34,000 സ്വ​​​​കാ​​​​ര്യ​​​​ബ​​​​സു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് അ​​​​ശാ​​​​സ്ത്രീ​​​​യ​​​​ ഗ​​​​താ​​​​ഗ​​​​ത​​​​ന​​​​യം കാ​​​​ര​​​​ണം എ​​​​ണ്ണാ​​​​യി​​​​ര​​​​ത്തി​​​​ൽ താ​​​​ഴെ​​​​യാ​​​​യി ചു​​​​രു​​​​ങ്ങി.


ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യി സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ലി​​​​മി​​​​റ്റ​​​​ഡ് സ്റ്റോ​​​​പ്പ് ബ​​​​സു​​​​ക​​​​ളു​​​​ടെ​​​​യും ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ബ​​​​സു​​​​ക​​​​ളു​​​​ടെ​​​​യും പെ​​​​ർ​​​​മി​​​​റ്റു​​​​ക​​​​ൾ പു​​​​തു​​​​ക്കി​​​​ന​​​​ൽ​​​​കു​​​​ക, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ യാ​​​​ത്രാ​​​​നി​​​​ര​​​​ക്ക് വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​ക, ബ​​​​സ് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു പോ​​​​ലീ​​​​സ് ക്ലി​​​​യ​​​​റ​​​​ൻ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യ​​​​തു പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചാ​​​​ണു ബ​​​​സ് സ​​​​ർ​​​​വീ​​​​സ് നി​​​​ർ​​ത്തി​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്.


പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ.​​​​ബി. സു​​​​രേ​​​​ഷ്, ക​​​​ണ്‍​വീ​​​​ന​​​​ർ വി.​​​​എ​​​​സ്. പ്ര​​​​ദീ​​​​പ്, കെ.​​​​കെ. സേ​​​​തു​​​​മാ​​​​ധ​​​​വ​​​​ൻ, വി​​​​പി​​​​ൻ ആ​​​​ല​​​​പ്പാ​​​​ട്, ടി. ​​​​ഗോ​​​​പി​​​​നാ​​​​ഥ്, ഗോ​​​​കു​​​​ലം ഗോ​​​​കു​​​​ൽ​​​​ദാ​​​​സ്, എ.​​​​എ​​​​സ്. ബേ​​​​ബി, കെ. ​​​​സ​​​​ത്യ​​​​ൻ, സു​​​​ധാ​​​​ക​​​​ര​​​​ൻ, ബ​​​​ഷീ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags :

Recent News

Up