ADVERTISEMENT
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതിനെ പിന്തുണച്ച് സിപിഎം മുതിര്‍ന്ന നേതാവ് ഇ.പി.ജയരാജന്. നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് നിയമനം നടത്തിയത്.
കൂത്തുപറമ്പ് സംഭവം കഴിഞ്ഞിട്ട് കാലമെത്രയായി. ഡിജിപിയെയും ഐജിയെയും നിയമിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണ്. അതിന് ഇവിടെ നിമയങ്ങളും ചട്ടങ്ങളുമുണ്ട്. പരമ്പാരഗതമായ നടപടിക്രമങ്ങളുണ്ട്.
അത് പാലിച്ചാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഐപിഎസ് ട്രെയിനിംഗ് കഴിഞ്ഞ് റവാഡ ചന്ദ്രശേഖര്‍ ചാര്‍ജ് എടുത്ത് രണ്ടാമത്തെ ദിവസമാണ് കൂത്തുപറമ്പിൽ വെടിവെയ്പുണ്ടായത്.
Tags :