ADVERTISEMENT
കോഴിക്കോട്: ഇൻസ്റ്റഗ്രാം പോസ്റ്റിട്ടതിന് ജൂനിയർ വിദ്യാർഥികളെ മർദിച്ച് സീനിയർ വിദ്യാർഥികൾ. നടുവണ്ണൂര്‍ വാകയാട് ഹയര്‍സെക്കൻഡറി സ്കൂളിലാണ് സംഭവം.
സംഭവത്തില്‍ വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തു. പോസ്റ്റിട്ടപ്പോള്‍ ഒരുതവണ സീനിയര്‍ വിദ്യാര്‍ഥികള്‍ വിലക്കിയിരുന്നു. ഈ വിലക്ക് മറികടന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പോസ്റ്റിട്ടതാണ് പ്രകോപനമായത്.
തുടര്‍ന്ന് കുട്ടിയെ ക്രൂര മര്‍ദനത്തിനിരയാക്കുകയായിരുന്നു. ബാലുശേരി പോലീസാണ് അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Tags :