ADVERTISEMENT
തിരുവനന്തപുരം : കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടെ റെക്കോഡ് മുറിയിൽ തീപിടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ അട്ടിമറിസാധ്യതയുണ്ടോ എന്നറിയാൻ കാട്ടാക്കട പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ബസ് ഡിപ്പോയ്ക്ക് എതിർവശമുള്ള കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോടതിയുടെ രേഖകളും തൊണ്ടിമുതലുകളും സൂക്ഷിക്കുന്ന മുറിയിലാണ് തിങ്കളാഴ്ച രാത്രിയിൽ തീ പടർന്നത്. അഗ്നിരക്ഷാസേനയെത്തി തീ കെടുത്തിയെങ്കിലും ചില രേഖകൾ നശിച്ചുപോയി.
മുറിയിൽനിന്ന് മെഴുകുതിരിയും കണ്ടെത്തിയിരുന്നു. കാട്ടാക്കട ഡിവൈഎസ്പി റാഫിക്കാണ് അന്വേഷണച്ചുമതല. കോടതിപ്പരിസരത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
Tags :