ADVERTISEMENT
മലപ്പുറം: ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ രണ്ടാനമ്മ മര്‍ദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മലപ്പുറം പെരിന്തൽമണ്ണയിലുണ്ടായ സംഭവത്തിൽ രണ്ടാനമ്മയ്ക്കെതിരെ പെരിന്തൽമണ്ണ പോലീസ് കേസെടുത്തു.
പ്രതി ഒളിവിലാണെന്നും ഇവർ അധ്യാപികയാണെന്നും പോലീസ് പറഞ്ഞു. ഒന്നര വയസുള്ളപ്പോൾ കുട്ടിയുടെ സ്വന്തം അമ്മ മരിച്ചു. അച്ഛൻ വിദേശത്തായതിനാൽ രണ്ടാനമ്മയ്ക്കൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.
കഴിഞ്ഞ നാലിന് മുത്തച്ഛൻ കുഞ്ഞിനെ കാണാൻ സ്കൂളിലെത്തിയപ്പോഴാണ് ശരീരത്തിലെ മുറിവുകൾ കണ്ടത്. പിന്നാലെ ചൈൽഡ് ലൈനിൽ ഉൾപ്പെടെ പരാതി നൽകുകയായിരുന്നു.
നിലമ്പൂര്‍ വടപുറം സ്വദേശിയാണ് രണ്ടാനമ്മ. കുഞ്ഞിന്റെ സംരക്ഷണം മുത്തച്ഛനും മുത്തശ്ശിക്കും മലപ്പുറം കുടുംബ കോടതി കൈമാറി.
Tags :