ADVERTISEMENT
കൊച്ചി: ഫുട്ബോൾ കളിതോറ്റതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ദളിത് വിദ്യാർഥിക്ക് ക്രൂരമർദനമേറ്റതായി പരാതി. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ കൊച്ചി ഞാറയ്ക്കൽ പോലീസ് കേസെടുത്തു.
ഒരു വർഷം മുമ്പ് നടന്ന ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനാലുകാരൻ ആശുപത്രിയിൽ ചികിത്സതേടി.
ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന പതിനാലുകാരൻ അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. വീട്ടിൽ നിന്ന് വിളിച്ചിറക്കിയ വിദ്യാർഥിയെ സമീപത്തെ ഗ്രൗണ്ടിലെത്തിച്ച് മർദിക്കുകയായിരുന്നു.
ഫുട്ബോൾ കളിതോറ്റതിനു പിന്നാലെ ഇരു ടീമുകളിലും പെട്ടവർ സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം പോർവിളി നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നിരവധിപേർക്കെതിരെ കേസെടുത്തെന്ന് പോലീസ് പറഞ്ഞു.
Tags :