ADVERTISEMENT
പാലക്കാട്: മുസ്ലിം ലീഗ് യോഗത്തിൽ പങ്കെടുത്ത് സിപിഎമ്മിനെ വിമർശിച്ച പി.കെ.ശശിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ. ഏത് ബിലാൽ പറഞ്ഞാലും മണ്ണാർക്കാട് പഴയ മണ്ണാർക്കാട് അല്ലെന്നാണ് ഡിവൈഎഫ്ഐയുടെ ഓർമ്മപ്പെടുത്തൽ.
കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്നായിരുന്നു ശശി ഇന്നലെ പ്രസംഗിച്ചത്. ഇതിലടക്കം മറുപടിയുമായിട്ടാണ് ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം രംഗത്തെത്തിയത്. അഴിമതിക്കെതിരെ പറഞ്ഞപ്പോൾ വെളുപ്പിച്ചെടുക്കാൻ ചില ഗിമ്മിക്കുകൾ ചിലർ കാണിച്ചു.
ഡിവൈഎഫ്ഐ അഴിമതി ആരോപണം ഉന്നയിച്ചത് നല്ല പരിശുദ്ധിയോട് കൂടിയാണെന്നും ശ്രീരാജ് വ്യക്തമാക്കി. ഒരു വാക്കുപോലും പാർട്ടിക്കെതിരായോ പാർട്ടി നേതാക്കൾക്കെതിരായോ പറഞ്ഞിട്ടില്ലെന്ന് പി.കെ.ശശി വ്യക്തമാക്കി.
രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ വ്യക്തിപരമായ ബന്ധങ്ങൾ നിലനിർത്തുമെന്നാണ് താൻ പറഞ്ഞതെന്നും അഴിമതിക്കെതിരെയാണ് താൻ സംസാരിച്ചതെന്നും ശശി വിശദീകരിച്ചു.
Tags :