ADVERTISEMENT
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടി അനാദരവ് കാട്ടിയെന്ന ഗവർണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശിവൻകുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഗവർണറോട് അനാദരവ് കാട്ടാൻ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയതെന്നും മുഖ്യമന്ത്രിയുടെ മറുപടി കത്തിൽ പറഞ്ഞു.
ഭരണഘടനാ ബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളൂ. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ പെരുമാറാനെ കഴിയൂ.
രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക – ഔപചാരിക പരിപാടികളിൽ ദേശീയ ചിഹ്നവും പതാകയും മാത്രമേ തുടർന്നും ഉപയോഗിക്കാവുവെന്നും മുഖ്യമന്ത്രി കത്തിൽ കൂട്ടിച്ചേർത്തു.
രാജ്ഭവനിലെ സർക്കാർ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്നു മന്ത്രി വി. ശിവൻകുട്ടി വേദിയിൽനിന്ന് ഇറങ്ങിപ്പോന്നിരുന്നു.
Tags :