ADVERTISEMENT
കോഴിക്കോട്: രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവി തലമുറയ്ക്ക് തെറ്റായ വിവരങ്ങള്‍ കൈമാറുന്നതുമായ പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോളവത്കരണ, ഉദാരവത്കരണ, കാവിവത്കരണ നയങ്ങള്‍ പിന്തുടര്ന്നുകൊണ്ടല്ല കേരളം മുന്നോട്ടു പോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്: രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവി തലമുറയ്ക്ക് തെറ്റായ വിവരങ്ങള്‍ കൈമാറുന്നതുമായ പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോളവത്കരണ, ഉദാരവത്കരണ, കാവിവത്കരണ നയങ്ങള്‍ പിന്തുടര്ന്നുകൊണ്ടല്ല കേരളം മുന്നോട്ടു പോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തക ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
മാത്രമല്ല പാഠപുസ്തങ്ങളില്‍നിന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിന്റെയെല്ലാം പക തീര്‍ക്കുന്ന നടപടിയാണു കേന്ദ്രം സ്വീകരിക്കുന്നത്. ഒരു ഭാഗത്ത് വിദ്യഭ്യാസ സമ്പ്രദായമാകെ കാവിവത്കരിക്കാനാണു ശ്രമം. അതിന്റെ ഭാഗമായി ചരിത്രം വളച്ചൊടിച്ച് പാഠപുസ്തകങ്ങളുടെ ഭാഗമാക്കുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തുന്ന നിലപാടുകളാണ് ആര്‍എസ്എസ് ആജ്ഞ അനുസരിച്ച് ബിജെപി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പരസ്യമായി ഭരണഘടനയ്ക്കെതിരേ വരുന്നു.
ജനാധിപത്യ വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു. ഭരണഘടനയിലെ ആപ്തവാക്യങ്ങള്‍ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ പൊതുവായ സ്വഭാവം ഇവര്‍ മാറ്റി മറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിനു സമാപാനം കുറിച്ച് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്ത റാലി നടന്നു.