ADVERTISEMENT
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് രാജ്ഭവനിലാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
കഴിഞ്ഞദിവസം ഡൽഹി കേരള ഹൗസിൽ ഇരുവരും തൊട്ടടുത്ത മുറികളിൽ താമസിച്ചെങ്കിലും കൂടിക്കാഴ്ച നടത്തിയില്ല. അതേസമയം ഗവർണറുമായി മുഖ്യമന്ത്രി അനൗപചാരിക ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
സമീപകാല വിവാദങ്ങളിൽ സർക്കാർ നിലപാട് വിശദീകരിച്ച് കത്തും നൽകിയെന്നാണ് സൂചന. അതിനിടെ കേരള സർവകലാശാലയിലെ തർക്കം തീർക്കാൻ സർക്കാർ സമവായശ്രമം തുടങ്ങിയെങ്കിലും രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കാനാവില്ലെന്ന നിലപാടിലാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ.
കഴിഞ്ഞ ദിവസം മന്ത്രി ആർ.ബിന്ദുവുമായി വിസി കൂടിക്കാഴ്ച നടത്തിയിരുന്നു. ആവശ്യമെങ്കിൽ താൻ ഗവർണറെ കാണുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
Tags :