ADVERTISEMENT
ഇടുക്കി: തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ ജീപ്പ് സവാരിക്കും ഓഫ് റോഡ് സവാരിക്കും ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ ദിവസം മൂന്നാറിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചിരുന്നു. 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉൾപ്പെടെ എട്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 10ന് മുൻപ് രേഖകൾ സമർപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമേ ജീപ്പ് സവാരി അനുവദിക്കൂ.
പോലീസും പഞ്ചായത്തും മോട്ടോർ വാഹന വകുപ്പും വനം വകുപ്പും നടപടി കർശനമാക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
Tags :