ADVERTISEMENT
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. രോഗ ലക്ഷണങ്ങളോടെ പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
വിശദമായ പരിശോധനയ്ക്കായി ഇവരില്‍ നിന്നെടുത്ത സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നുണ്ട്.
സമ്പര്‍ക്കപ്പട്ടികയിൽ ഉൾപ്പെട്ടവരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി. അതേ സമയം യുവതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Tags :