ADVERTISEMENT
പാലക്കാട്: പാലക്കാട്ട് നിപ ബാധിച്ച് മരിച്ച വയോധികന്റെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം. പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ച 32കാരന് പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ നെഗറ്റീവായത്. നിലവിൽ പാലക്കാട്ട് ചികിത്സയിലുഉള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ഇദ്ദേഹത്തിന്റെ പിതാവായ 58കാരൻ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് മകനായിരുന്നു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ യുവാവിന് നിപ രോഗബാധ പ്രാഥമികമായി സ്ഥിരീകരിക്കുകയായിരുന്നു.
Tags :