x
ad
Thu, 10 July 2025
ad

ADVERTISEMENT

നി​പ്പ: മ​ല​പ്പു​റ​ത്ത് മ​രി​ച്ച സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള സ്ത്രീ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്


Published: July 9, 2025 10:32 PM IST | Updated: July 9, 2025 10:32 PM IST

 

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റ​ത്ത് മ​രി​ച്ച നി​പ്പ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള 78 വ​യ​സു​കാ​രി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ആ​ര്യോ​ഗ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന​ത്ത് നി​പ്പ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ആ​കെ 498 പേ​ര്‍ ഉ​ള്ള​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 203 പേ​രും കോ​ഴി​ക്കോ​ട് 116 പേ​രും പാ​ല​ക്കാ​ട് 177 പേ​രും എ​റ​ണാ​കു​ള​ത്ത് ര​ണ്ട് പേ​രു​മാ​ണ് സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. മ​ല​പ്പു​റ​ത്ത് 11 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ര​ണ്ട് പേ​ര്‍ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 46 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് 3 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ അ​ഞ്ച് പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി. ര​ണ്ട് പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. സം​സ്ഥാ​ന​ത്ത് ആ​കെ 29 പേ​ര്‍ ഹൈ​യ​സ്റ്റ് റി​സ്‌​കി​ലും 116 പേ​ര്‍ ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Tags :

Recent News

Up