ADVERTISEMENT
പാലക്കാട്: നാട്ടുകല്ലില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള സ്ത്രീയുടെ പത്തുവയസുകാരനായ ബന്ധുവിന് പനി. ഇതോടെ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നിപ ബാധിച്ച് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സ്ത്രീയുടെ സമ്പര്‍ക്കപട്ടികയില്‍ 91 പേരാണ് ഉള്ളത്. 59 പേരാണ് പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്. ഇതിൽ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള കുട്ടിക്കാണ് നിലവിൽ പനി ബാധിച്ചത്.
അതേസമയം സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത തുടരുകയാണ്.
മൂന്ന് ജില്ലകളിലും കണ്ട്രോൾ റൂമുകൾ തുറന്നു. നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Tags : Nipah virus