ADVERTISEMENT
തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഇന്ത്യൻ എംബസി അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഒപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും അദ്ദേഹം കത്തയച്ചു.
ജൂലൈ 16 നാണ് നിമിഷ പ്രിയയുടെ വധശിക്ഷ. വധശിക്ഷ നടപ്പാക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കെയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി അപേക്ഷ നൽകിയത്.
വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുതെന്നും ദയാദനം സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും പ്രേമകുമാരി യെമൻ പ്രോസിക്യൂട്ടർക്ക് നൽകിയ അപേക്ഷയിൽ പറയുന്നു. സനയിലെ ജയിലിൽ എത്തി നിമിഷ പ്രിയയെ കാണാൻ ഉള്ള ശ്രമങ്ങളും തുടരുകയാണ്.
Tags :