ADVERTISEMENT
തിരുവനന്തപുരം: കേരളത്തിന് അപരിചിതമായ സാഹചര്യമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്തെ സർവകലാശാലകളിൽ വിസിമാരെ ഉപയോഗിച്ച് കാവിവത്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സംസ്ഥാന താത്പര്യത്തിന് എതിരാണ്.കേരള സിലബസ് വിദ്യാർഥികൾ പിന്തള്ളപ്പെടാതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണം.'-ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനം ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ വികസനക്കുതിപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു. വൈജ്ഞാനിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നുണ്ട്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന് നീതി ആയോഗിന്റെ പ്രത്യേക പരാമർശമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
"എന്നാൽ ഈ മുന്നേറ്റം തകർക്കാൻ കേന്ദ്ര സർക്കാർ ഇടപെടുകയാണ്. ഗവർണർമാരെ മുൻനിർത്തി സർവകലാശാലകളിൽ കാവിവത്കരണത്തിന് ശ്രമം നടത്തുകയാണ്. അതിന് വൈസ് ചാൻസലർമാരെയും ഉപയോഗിക്കുന്നു. വിസിമാർ സംഘപരിവാർ പരിപാടികളിലെ മുഖ്യ വ്യക്തികളാകുന്നു.'-ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഇത് കേരളത്തിന് അപരിചിത സാഹചര്യമാണ്. സർവകലാശാലകളിൽ വിസിമാർ നടത്തുന്നത് സർവ്വാധിപത്യ നിലപാടാണ്. വിദ്യാർത്ഥി യുവജന വിഭാഗങ്ങൾ പോരാട്ടത്തിലാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മേഖലയെ തർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags :