ADVERTISEMENT
തിരുവന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായി മറിയുകയായിരുന്നു.
മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവർ നീന്തി രക്ഷപ്പെട്ടു. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മഴയും തിരമാലകളും ശക്തി പ്രാപിച്ചതോടെയാണ് മുതലപ്പൊഴിയില്‍ വീണ്ടും അപകടമുണ്ടായത്.
Tags : muthalappozhi boat capsizes