ADVERTISEMENT
ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ പിതാവ് കൊലപ്പെടുത്തിയ കേസിൽ അമ്മയെയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മ ജെസിമോളും അമ്മാവൻ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്.
പിതാവ് ജോസ്മോൻ ജാസ്മിന്റെ കഴുത്തിൽ തോർത്തിട്ട് മുറുക്കിയപ്പോൾ ജെസിമോൾ കൈകൾ പിടിച്ചുവച്ചെന്നാണ് കണ്ടെത്തൽ. ഇവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് അലോഷ്യസിനെയും കേസിൽ പ്രതി ചേർക്കും.
രാത്രിയിൽ പുറത്തുപോയി വൈകി തിരിച്ചെത്തുന്നതിനെ ചൊല്ലി ജാസ്മിനും ജോസ്മോനും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. . തർക്കത്തിനിടെ ജോസ്മോൻ ജാസ്മിന്റെ കഴുത്ത് ഞെരിച്ചു. ഇതോടെ അബോധാവസ്ഥയിലായ ജാസ്മിനെ മുറിയില്‍ കയറ്റി കതകടച്ചു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
പിന്നീട് ജോസ്മോന് മകള്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും മകള്‍ അനങ്ങുന്നില്ലെന്നും ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ വന്ന് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമല്ലെന്ന് വ്യക്തമാകുകയായിരുന്നു.
ഇതോടെ ഇവർ പോലീസിൽ വിവരം അറിയിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ജോസ്മോൻ കുറ്റം സമ്മതിച്ചത്.