ADVERTISEMENT
കൊച്ചി: ചരക്ക് കപ്പൽ എംഎസ്സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.
കപ്പൽ മുങ്ങിയതിനെ തുടർന്ന് കേരളാ തീരത്ത് കനത്ത നഷ്ടമുണ്ടായെന്ന് കാണിച്ചാണ് പരിസ്ഥിതി വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി വ്യാഴാഴ്ച പരിഗണിക്കും.
കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ തീരങ്ങളിൽ തുടർച്ചയായി പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ അടിഞ്ഞിരുന്നു. വേളി, പെരുമതുറ തീരങ്ങളിലാണ് കൂടുതൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയത്.
Tags :