ADVERTISEMENT
തിരുവനന്തപുരം: മിൽമയുടെ പേരിനോടും രൂപകൽപനയോടും സാമ്യമുള്ള ഉത്പന്നങ്ങളുടെ വിപണനത്തിൽ ഏർപ്പെട്ട സ്വകാര്യ ഡെയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി.
മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് മിൽന എന്ന സ്ഥാപനത്തിന് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി പിഴ ചുമത്തിയത്.
മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാൽ ഉത്പന്നങ്ങളും വിൽക്കുന്നതിൽനിന്നും പരസ്യപ്പെടുത്തുന്നതിൽനിന്നും സ്ഥാപനത്തെ കോടതി വിലക്കി.
ഒരു കോടി രൂപ പിഴയും ആറു ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ചെലവും ഉൾപ്പെടെ അടയ്ക്കാൻ സ്ഥാപനത്തിനു നിർദേശം നൽകി.
Tags :